സുരഭി എസ്സ് നായര്‍
വൈവിധ്യങ്ങളാല്‍ മനോഹരമാണ് നമ്മുടെ ഈ ഭൂമി. പല രൂപത്തിലും വര്‍ണ്ണത്തിലുമുള്ള പക്ഷികള്‍, മൃഗങ്ങള്‍,പൂക്കള്‍, വൃക്ഷങ്ങള്‍ എന്നിവ. അവയിലോരോന്നിനും പല ഗുണങ്ങളും ദോക്ഷങ്ങളുമുണ്ട്. അത്തരത്തിലൊന്നാണ് യൂക്കാലിപ്റ്റസ് ഗ്രാന്റീസ്. മിനുസമാര്‍ന്ന തവിട്ട് നിറത്തിവുള്ള പുറംതൊലിയോടുകൂടിയ ഉയരമുള്ള വ്യക്ഷമാണ് യൂക്കലിപ്റ്റസ് ഗ്രാന്റിസ്, ഇവ പൊതുവേ ഫ്‌ലഡഡ് ഗം, റോസ് ഗം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. പൊതുവില്‍ 60 മീറ്റര്‍(160 അടി) ഉയരത്തില്‍ വളരുന്ന മരങ്ങള്‍, ഏറ്റവും വലിയ വൃക്ഷങ്ങള്‍ 80 മീറ്റര്‍(260 അടി) ഉയരത്തിലും വളരാറുണ്ട്.

ന്യൂ സൗത്ത് വെയില്‍സിലെ ന്യൂകാസിലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് തീരപ്രദേശങ്ങളിലും താഴ്ന്ന കുന്നുകളിലും പ്രന്തപ്രദേശങ്ങളിലുമാണ് ഈ വ്യക്ഷങ്ങള്‍ കണ്ടുവരുന്നത്. 1862ല്‍ ഡബ്ലൂ ഹില്‍ ആണ് അദ്യമായി യൂക്കാലിപ്റ്റസ് ഗ്രാന്റീസിനെകുറിച്ച് വിവരിച്ചത്. സിഡ്‌നി നീല ഗം, മൗണ്ട് നീല ഗം എന്നിവയാണ് ഇവരുടെ അടുത്ത ബന്ധുക്കള്‍. അവ ശാഖകള്‍ക്കപ്പുറത്ത് ക്രമീകൃതമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
ഏപ്രില്‍, മെയ് മുതല്‍ ആഗസ്ത്‌വരെയുള്ള ശീതകാലത്ത് ഏഴ് മുതല്‍ പതിനാലു പുഷ്പങ്ങള്‍ വരെയുള്ള വെള്ളപ്പൂക്കളാണ് ഉണ്ടാവുക. നീളമുള്ള ചെറിയ പിയര്‍ അല്ലെങ്കില്‍ കോണ്‍ ആകൃതിയിലുള്ള പൂക്കള്‍ അഞ്ച് മുതല്‍ എട്ട് മില്ലീമീറ്റര്‍ വരെ വലിപ്പമുള്ള ചെറിയ കായ്കളാവുന്നു. യൂക്കാലിപ്റ്റസ് പൊതുവേ ബോട്ട് നിര്‍മ്മാണം, പാനലിംഗ്, പ്ലൈവുഡ്, പേപ്പര്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു വരുന്നു. നദികള്‍ക്ക് സമീപം വളരുന്ന ഇവ ഉപ്പുവെള്ളത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. പച്ചക്കറികള്‍ അഴുകുന്നതും തോട്ടങ്ങളുടെ കേടുപാടുകള്‍ കുറയ്ക്കുന്നതിന് യൂക്കാലിപ്റ്റസ് ഗ്രാന്റിയിലെ ക്ലോണ്‍സ് തിരഞ്ഞെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഉറുഗ്വേയില്‍ വിജയകരമായി വളര്‍ത്തിയെടുത്ത ഗ്രാന്റീസ് റെഡ് ഗ്രാന്റീസ് എന്ന ട്രേഡ് എന്ന പേരില്‍ വ്യാപരികള്‍ അമേരിക്കയിലേറ്റ് കയറ്റുമതി ചെയ്യുന്നു. രാജ്യത്ത് അതിവേഗം വളരുന്നവ യൂക്കാലിപ്റ്റ്‌സ് ആണ്. നദിക്കരയിലാണ് ഇവ കൂടുതലായി വളര്‍ത്തി വരുന്നു. വെട്ടി അധികം വൈകാതെ തന്നെ ഇവ തഴച്ചു വളരുന്നു. ഇല പൊതുവില്‍ പേപ്പര്‍ നിര്‍മ്മാണത്തിനും ഉപയോഗിച്ചു വരുന്നു. തടിക്ക് പൊതുവേ നല്ല വിലയും ലഭ്യമാകുന്നു. ഈ മരങ്ങള്‍ ധാരാളമായി വളരുന്ന പ്രദേശങ്ങളില്‍ ജലാംശം കുറഞ്ഞു വരുന്നു. എന്നാല്‍ ഇല അമിതമായി തിങ്ങി വളരുകയും ചെയ്യുന്നു. ഇവ വര്‍ഷത്തില്‍ ഒരിക്കല്‍ വെട്ടാവുന്നതാണ്. ഈ വ്യക്ഷങ്ങള്‍ ജലാംശം വലിച്ചെടുക്കുന്നതു മൂലം ആ പ്രദേശങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടുന്നു. ജലാംശം പൂര്‍ണ്ണമായും വലിച്ചെടുക്കുന്നു ഈ വൃക്ഷങ്ങള്‍.