സുരഭി എസ്സ് നായര്‍
തലമുറകള്‍ക്കിപ്പുറവും ആഘോഷിക്കപ്പെടുന്ന ഭ്രാന്തമായ ഒരു ലഹരി. പത്മരാജന്‍ മലയാള സാഹിത്യത്തില്‍, സിനിമയില്‍ വരച്ചിട്ട ചിത്രങ്ങള്‍ക്ക് കാലപഴക്കം കൊണ്ട് മിഴിവെറിയേറി വരുന്നെയുള്ളൂ..സൂര്യസ്പര്‍ശമുള്ള പകലുകളും ചന്ദ്രസ്പര്‍ശ്‌മു ള്ള രാതികളും വെടിഞ്ഞ് അയാള്‍ ഭൂമിയില്‍ നിന്ന് യാത്രയായിട്ട് 28 വര്‍ഷങ്ങള്‍ സിനിമയോടുള്ള സമീപനം കൊണ്ട് ഒരു യഥാര്‍ഥ കലാകാരന്‍ എന്ന് വിളിക്കപ്പെടാന്‍ യോഗ്യതയുള്ള അപൂര്‍വം പേരില്‍ ഒരാള്‍.
ഇന്നിന്‍റെ കാലഘട്ടം ആവശ്യപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളെ അയാള്‍ സൃഷ്ടിച്ചു. നായകനൊപ്പം മരം ചുറ്റി പാട്ടുകയല്ലായിരുന്നു പത്മരാജന്‍റെ സ്ത്രീ കഥാപാത്രങ്ങള്‍, വ്യക്തവും ശക്തവുമായ നിപലാടുകളോടെ നായകനൊപ്പം അവരും ഉണ്ടായിരുന്നു. കാലഘട്ടത്തിന്റെ ഒഴുക്കിനെതിരെയാണ് അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍ നിര്‍മ്മിക്കപ്പെട്ടത്. അപ്രതീക്ഷിതമായ കഥാസാഹചര്യവും സംഭവങ്ങളില്‍ നിന്ന് സംഭവങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന പത്മരാജന്‍-കഥപറച്ചിലും ഈ സിനിമയെ ഒരു അപൂര്‍വ നിര്‍മിതിയാക്കി.
ഇനിയൊരിക്കലും പരീക്ഷിക്കപ്പെടാന്‍ സാധ്യതയില്ലാത്ത തരത്തില്‍ നവീനമാണ് അരപ്പെട്ട കെട്ടിയ ഗ്രാമം. മാളുവമ്മയുടെ വീടെന്ന വേശ്യാലയത്തിലേക്ക് സക്കറിയയും സുഹൃത്തുക്കളും ചെന്നെത്തുമ്ബോള്‍ കഥാപാത്രങ്ങളെപ്പോലെ തന്നെ പ്രക്ഷകര്‍ക്കും അവരകപ്പെടാന്‍ പോകുന്നത് എന്തിലാണെന്ന് ബോധ്യമുണ്ടാകുന്നില്ല. സാഹചര്യങ്ങളെ രുചിച്ചു തുടങ്ങുമ്ബോള്‍ പ്രേക്ഷകരും അരപ്പട്ടക്കുള്ളിലെ അരക്ഷിതാവസ്ഥയിലേക്ക് ഒതുങ്ങിപ്പോയി. മാളുവമ്മ സുകുമാരിക്കുമാത്രം ചെയ്യാനാകുന്ന വേഷമായിരുന്നു.
കന്യകാത്വം, ബന്ധങ്ങള്‍, സ്ത്രീ മനസ്സുകളുടെ വലിയ ക്യാന്‍വാസുകള്‍ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ , യാഥാര്‍ഥ്യത്തെയാണ് അഭിമുഖീകരിച്ചത്. ബൈബിള്‍ താളുകളില്‍ മുഴങ്ങുന്നതുപോലെ ജോണ്‍സന്റെ ദിവ്യ സംഗീതം ചിത്രത്തിന്റെ നിശബ്ദതയില്‍പ്പോലും തങ്ങിനിന്നു. ശാരി ആയിരുന്നു സിനിമയുടെ മുന്തിരിവള്ളികള്‍. ഓര്‍മ്മകളിലാണ് മനുഷ്യര്‍ ജീവിക്കുന്നത് എതിന്റെ പ്രതിഫലനമാണ് 'ഇന്നലെ'യിലെ മായ. അവള്‍ക്ക് ഇന്നലെകളെക്കുറിച്ച് ഓര്‍മ്മയില്ല.
ഇന്ന് അവള്‍ക്കു കിട്ടിയ ജീവിതത്തില്‍ അവള്‍ പുതിയ ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ചുറ്റമുള്ള മായയില്‍ നിന്ന് പുതിയൊരു യാഥാര്‍ഥ്യത്തില്‍ അവള്‍ ജീവിക്കാന്‍ തുടങ്ങി. അവളറിയാതെ അവളില്‍ നിന്ന് ഒഴുകിയിറങ്ങിപ്പോയ കാലം. കുടുംബം, ജീവിതം, പ്രണയം, സ്വത്വം. മായ എന്നാല്‍ അതിജീവനം ആയിരുന്നു.

തൂവാനത്തുമ്ബികള്‍ തീയേറ്ററില്‍ പോയി കണ്ട തലമുറ എന്ന പ്രയോഗം ഒരു അഹങ്കാരം ആണ്. ഒരുപക്ഷേ മലയാളി ഏറ്റവും സ്‌നേഹിക്കപ്പെടുന്ന പത്മരാജന്‍ സിനിമ. മലയാളത്തില്‍ പ്രണയം പ്രമേയമായ നിരവധി ചിത്രങ്ങള്‍ ഉണ്ടായിട്ടും എന്തേ തൂവാനത്തുമ്ബികള്‍ക്കിത്ര ഭംഗി എന്നു ചോദിച്ചാല്‍ പറയാന്‍ കുറെയേറെ ഉത്തരങ്ങള്‍ ബാക്കിയുണ്ട്. തൂവാനത്തുമ്ബികള്‍- ആ പേരിന് പോലുമുണ്ട് മോഹിപ്പിക്കുന്ന സൊന്ദര്യം.എക്കാലത്തേയും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു ക്ലാര. ഇപ്പോഴും പ്രണയമെന്നും മഴയെന്നും പറയുമ്ബോള്‍ ക്ലാരയെ അല്ലാതെ മറ്റാരെയും മലയാളിക്ക് ഓര്‍ക്കാന്‍ സാധിക്കില്ലെന്ന് പറയുമ്ബോള്‍ അത് സുമലത എന്ന അഭിനത്രിയുടെ അഭിനയമികവ് കൂടിയാണ്. അകലങ്ങളുടെ ആകുലത, തെറ്റിനും ശരിക്കും ഇടയിലാണ് ജീവിതമെന്ന് വിളിച്ചു പറയുന്ന കഥാപാത്രങ്ങള്‍, മഴയായും പ്രണയമായും നൊസ്റ്റാള്‍ജിയയായും പെയ്തു വീഴുന്ന ജോണ്‍സന്റെ സംഗീതം എന്നിങ്ങനെ എല്ലാ മേഖലകളിലും പൂര്‍ണത തെളിയിക്കുന്ന ചിത്രം.
പത്മരാജന്റെ തന്നെ ഉദകപ്പോള എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു തൂവാനത്തുമ്ബികള്‍ ഒരുക്കിയത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മണ്ണാറത്തൊടി ജയകൃഷ്ണന്‍.
കള്ളന്‍ പവിത്രനെ പോലെ, തകരയിലെ ചെല്ലപ്പനാശാരിയെ പോലെ, ആര്‍ത്തലയ്ക്കുന്ന
തിരകള്‍ക്കും ഓര്‍മ്മകളുടെ വേലിയേറ്റങ്ങള്‍ക്കും ഇടയില്‍ മൂന്നാം പക്കവും
കാത്തിരിക്കുന്ന മുത്തച്ഛനെപ്പോലെ, പുഴ നീന്തി പുതിയ നാട്ടിലേക്കെത്തിയ ഒരു
ഫയല്‍വാനെ പോലെ രക്തവും, ജീവനും വികാരവിചാരങ്ങളും ഉള്ള കഥാപാത്രങ്ങള്‍.