തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ടു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വെമ്പായത്ത് വച്ചാണ് വാഹനം മറിഞ്ഞത്. ഉദ്യോഗസ്ഥരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗലപുരം പൊലീസ് സ്റ്റേഷനിലെ വണ്ടിയാണ് മറിഞ്ഞത്.