02 Jun 2026
Tuesday
LATEST NEWS
വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാൻ തീരുമാനം... പിണറായി വിജയന്റെ ഔദ്യോഗിക മൊബൈൽ കണക്ഷൻ വിച്ഛേദിച്ച് പൊതുഭരണ വകുപ്പ്; കട്ടാക്കിയത് പത്ത് വർഷമായി ഉപയോഗിച്ചിരുന്ന നമ്പർ... ടീഷർട്ടും മാസ്കുമിട്ട് മന്ത്രിയെത്തി; ദർശനത്തിന് ₹4000 ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ട് പൂജാരി, പിന്നാലെ കർശന നടപടി... മന്ത്രി പി സി വിഷ്ണുനാഥ് സിനിമ സംഘടന ഭാരവാഹികളുമായി നാളെ ചര്‍ച്ച നടത്തും... ടൂറ് പോകാൻ വീട് കുത്തി തുറന്ന് പണവും ആഭരണവും മോഷ്ടിച്ച 3 പേർ പിടിയിൽ... കോട്ടയം നഗരത്തിലെ അപകടസാധ്യത കുറയ്ക്കാൻ റോഡ് സുരക്ഷാ ക്രമീകരണങ്ങൾ; കളക്ടറേറ്റിൽ അവലോകന യോഗം നടത്തി... സംസ്ഥാനത്ത് മഴ തുടരും ഇന്ന് 9 ജില്ലകളിൽ യെല്ലോഅലർട്ടാണ്... വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് ജന. സെക്രട്ടറി... മിൽമ പാൽവില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ... തുറന്ന് പറഞ്ഞ് മന്ത്രി ചെന്നിത്തല... സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1ന് പാമ്പാടി ടെക്നിക്കൽ ഹൈസ്കൂളിൽ വിപുലമായ ഒരുക്കങ്ങൾ... മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി സർക്കാർ ഉത്തരവ്... ശബരിമല സ്വർണക്കൊള്ള കേസ്: എസ്‌ഐടി അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ദേവസ്വംമന്ത്രി... അതിവേഗ റെയിൽ പദ്ധതി: അഞ്ച് വർഷത്തിനുള്ളിൽ യാത്രക്കാർക്ക് സേവനം ലഭ്യമാക്കാമെന്ന് ഇ. ശ്രീധരൻ... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)...

വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാൻ തീരുമാനം

ഉപഭോഗം വര്‍ധിച്ചതോടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന്റെ അധിക ബാധ്യതയാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കുക.

ജൂണ്‍ മാസത്തെ ബില്ലില്‍ സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ വീതം ഈടാക്കുമെന്ന് കെഎസ്‌ഇബി വ്യക്തമാക്കി. പുറത്തു നിന്ന് ബെദ്യുതി വാങ്ങിയ വകയില്‍ 5.45 കോടിയുടെ അധിക ബാധ്യതയാണുണ്ടായിരിക്കുന്നത്.

കഴിഞ്ഞ തവണത്തെ ബില്ലില്‍ ഒരു പൈസ സര്‍ചാര്‍ജ് ഈടാക്കിയിരുന്നു. മാര്‍ച്ച്‌ മാസത്തെ അധികബാധ്യതയായി 1.19 കോടി സമാഹരിക്കാനായിരുന്നു യൂണിറ്റിന് ഒരു പൈസ സര്‍ചാര്‍ജ് ഈടാക്കിയത്. മാര്‍ച്ച്‌ മുതല്‍ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ടിന് മുകളിലെത്തിയിരുന്നു.

ജനുവരിയില്‍ ഈടാക്കിയ ഇന്ധന സര്‍ചാര്‍ജ് മാര്‍ച്ച്‌ മാസത്തെ ബില്ലില്‍ ചരിത്രത്തിലാദ്യമായി ഉപഭോക്താവിന് തിരികെ നല്‍കുകയുണ്ടായി. ബാധ്യത കൂടുന്നതനുസരിച്ച്‌ പരിധിയില്ലാതെ സര്‍ചാര്‍ജ് പിരിക്കാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുണ്ട്. 2022 മുതല്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയ വകയില്‍ പ്രതിവര്‍ഷം 10,000 കോടിക്ക് മുകളിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലിത് 12,000 കോടിക്ക് മുകളിലെത്തുകയും ചെയ്തതോടെയാണ് കെഎസ്‌ഇബിക്ക് അധിക ബാധ്യതയായത്.

Related Stories

latest news


Most Popular