കോട്ടയം: വ്യാപാരി വ്യവസായി ഏകോപന സമിതി കഞ്ഞിക്കുഴി യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
2026-28 കാലയളവിലേക്ക്
പ്രസിഡന്റ് ജോജി തോമസിനെയും ജനറൽ സെക്രട്ടറി ആയി ബിനു കരുണാകരനെയും തിരഞ്ഞെടുത്തു.
ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു.യോഗത്തിൽ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
കഞ്ഞിക്കുഴി ജംഗ്ഷനിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കുന്നതിന് യോഗം ചേരുമെന്നും വ്യാപാരികളുടെ പൊതുപ്രശ്നങ്ങൾ മേഖലയിലെ വ്യാപാര വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് പുതിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.











































































