02 Jun 2026
Tuesday
LATEST NEWS
ടിക്‌ടോക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, പ്രതിയും മലയാളിയെന്ന് സൂചന... ചങ്ങനാശേരി തുരുത്തിയിൽ മദ്യലഹരിയിൽ കാർ ഓടിച്ച യുവതി; അപകടത്തെ തുടർന്ന് സംഘർഷം... സെൻസസ് 2027 സെല്‍ഫ് എന്യുമറേഷന്‍ 16 ജൂൺ മുതല്‍ എന്യുമറേറ്റര്‍മാര്‍ക്ക് പരിശീലനം... വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... ഡീൻ കുര്യാക്കോസ് എംപി ആശുപത്രിയിൽ... കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു... വാകത്താനത്ത് കടയുടമയുടെ മാലപറിച്ച കേസ്; പ്രതി അറസ്റ്റിൽ... വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാൻ തീരുമാനം... പിണറായി വിജയന്റെ ഔദ്യോഗിക മൊബൈൽ കണക്ഷൻ വിച്ഛേദിച്ച് പൊതുഭരണ വകുപ്പ്; കട്ടാക്കിയത് പത്ത് വർഷമായി ഉപയോഗിച്ചിരുന്ന നമ്പർ... ടീഷർട്ടും മാസ്കുമിട്ട് മന്ത്രിയെത്തി; ദർശനത്തിന് ₹4000 ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ട് പൂജാരി, പിന്നാലെ കർശന നടപടി... മന്ത്രി പി സി വിഷ്ണുനാഥ് സിനിമ സംഘടന ഭാരവാഹികളുമായി നാളെ ചര്‍ച്ച നടത്തും... ടൂറ് പോകാൻ വീട് കുത്തി തുറന്ന് പണവും ആഭരണവും മോഷ്ടിച്ച 3 പേർ പിടിയിൽ... കോട്ടയം നഗരത്തിലെ അപകടസാധ്യത കുറയ്ക്കാൻ റോഡ് സുരക്ഷാ ക്രമീകരണങ്ങൾ; കളക്ടറേറ്റിൽ അവലോകന യോഗം നടത്തി... സംസ്ഥാനത്ത് മഴ തുടരും ഇന്ന് 9 ജില്ലകളിൽ യെല്ലോഅലർട്ടാണ്...

ടിക്‌ടോക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, പ്രതിയും മലയാളിയെന്ന് സൂചന

ഷാർജയിലെ അൽ നഹ്ദയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നാരം ഇബ്രാഹിംകുട്ടി ആണ് മരിച്ചത്. ടിക്‌ടോക്കിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. 
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളും മലയാളിയാണെന്നാണ് ഷാർജ പൊലീസിന് ലഭിച്ച വിവരം. ഇരുവരും ടിക്‌ടോക്കിലൂടെ പരസ്പരം വെല്ലുവിളിച്ചതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായതെന്നും തുടർന്ന് കുത്തേറ്റ് മരണം സംഭവിച്ചതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
സംഭവസ്ഥലത്തെത്തിയ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മിൽ നടന്ന വെല്ലുവിളികളുടെയും തർക്കങ്ങളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 

മലയാളി പ്രവാസിസമൂഹത്തെ ഞെട്ടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. 

Related Stories

latest news


Most Popular