തൃശൂർ ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ നീക്കം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെത്തി മാനേജറുമായി ചർച്ച നടത്തുന്നു. ബാങ്ക് അധികൃതർ ആദായനികുതി വകുപ്പിനെ വിവരമറിയിച്ചു.
അതേസമയം, കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുകേസിൽ എം.എം.വർഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ ചോദ്യം ചെയ്തിരുന്നു. 22ന് ഹാജരാകാൻ ആണ് വർഗീസിന് ഇ.ഡി സമൻസ് നൽകിയിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകൾ മൂലം ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു. മുൻപും പല തവണ വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.