സുരഭി എസ്സ് നായര്‍
സുന്ദരിയാണവള്‍ , അതിസുന്ദരി അവളുടെ മതംഗഭംഗിയില്‍ ആരും വീണ് പോകും. പേടമാന്‍ കണ്ണുംകളും, ചുവന്ന ഭംഗിയുള്ള ചുണ്ടുകളും, അഴിഞ്ഞുവീണ കേശഭാരവും, വടിവൊത്ത ശരിരവുമൊക്കെയുള്ള ഒരു സുന്ദരിയെക്കുറിച്ചല്ല, അതി സുന്ദരിയായ വട്ടവടയാണ് ഇവിടുത്തെ സുന്ദരി.

അതേ മനോഹാരിതയുടെ നാടായ കേരളം ദൈവത്തിന്റെ നാടായാണ് കണക്കാക്കുന്നത്. ഈ നാട്ടില്‍ അതിമനോഹരങ്ങളായ ധാരാളം സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് അതിസുന്ദരിയായ ഇടുക്കി. മഹോഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഇടുക്കിയെ വര്‍ണ്ണിച്ച് ഒരു ഗാനമുണ്ട്. മല മേലേ തിരിവെച്ചു പെരിയാറിന്‍ തിരിയിട്ടു ചിരിതൂകും പെണ്ണല്ലേയിടുക്കി. ഇവളാണിലളാണു മിടുമിടുക്കി എന്ന ഗാനത്തില്‍ ഇടുക്കിയുടെ സൗന്ദര്യത്തെയാണ് വര്‍ണ്ണിച്ചിരിക്കുന്നത്.

ദേവികുളത്തിന്റെ സൗന്ദര്യത്തെ മാതൃസൗന്ദര്യം എന്നാണ് വിശേഷിപ്പിക്കുന്നത്. ആ സൗന്ദര്യ ലഹരിയില്‍ കുളിച്ചാണ് വട്ടവട എന്ന ഗ്രാമം നിലനില്‍ക്കുന്നത്. കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം. തട്ടു തട്ടായ ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. പൊളിഞ്ഞുവീഴുന്ന മഞ്ഞ് കട്ടകളിലൂടെ പ്രഭാതത്തില്‍ പ്രതീക്ഷനല്‍കുന്ന സൂര്യപ്രകാശത്തെ നോക്കി. ..ആ മഞ്ഞുവിരിച്ച കാഴ്ച ഭീതിജനകമെങ്കിലും അതിമനോഹരമാണ് ആ കാഴ്ച. ആരുടെയും മനസ്സിന് കുളിര്‍മ നല്‍കും.
ഇവിടുത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍
* കുറിഞ്ഞിമല വന്യജീവി സങ്കേതം
* ചിന്നാര്‍ വന്യജീവിസങ്കേതം
* മഞ്ഞാംപട്ടി കുന്നിന്‍ചെരിവ്
* ഇന്ദിരാ ഗാന്ധി വന്യജീവി സങ്കേതം
* ഇരവികുളം നാഷണല്‍ പാര്‍ക്ക്
* ആനമുടി ഷോല നാഷണല്‍ പാര്‍ക്ക്
* പാമ്പാടും ഷോല നാഷണല്‍ പാര്‍ക്ക്
* പളനി ഹില്‍ നാഷണല്‍ പാര്‍ക്ക്
യാത്രാമാര്‍ഗ്ഗം
ഇവിടെ എത്തിപ്പെടാന്‍ ഒരേയൊരു കെഎസ്ആര്‍ടിസി ബസ്സുമാത്രമേയുള്ളൂ

വിവരിക്കാന്‍ കഴിയാത്തത്ര സൗന്ദര്യമാണ് വട്ടവടയുടേത്. സ്‌ട്രോബറി, ബ്ലാക്ക്‌ബെറി തോട്ടവും ഓറഞ്ചും ആപ്പിളും നെല്ലിയും മുട്ടപ്പഴവും പീച്ചും പാഷന്‍ഫ്രൂട്ടും എന്നീ പഴവര്‍ഗ്ഗങ്ങളും വിവിധ തരത്തിലുള്ള ധാന്യങ്ങളും പച്ചക്കറിയാലും സമ്പുഷ്ടമാണിവിടം. കേരളത്തിന്റെ വ്യാപാരകേന്ദ്രമായാണ് വട്ടവട അറിയപ്പെടുന്നത്.

കുളിരുതേടി കാശ്മീര്‍, ഹിമാലയം എന്നിവിടങ്ങളില്‍ പോകേണ്ടതില്ല. മറിച്ച് മഞ്ഞിന്‍ കണങ്ങളാല്‍ മൂടിക്കിടക്കുന്ന മനോഹരമായ ഈ ഗ്രാമത്തെ തൊട്ടുണരുവാന്‍ കഴിയുന്നത് മഹാഭാഗ്യമാണ്. പുല്‍നാമ്പുകളില്‍ മഞ്ഞിന്റെ ചെറുകണികള്‍ തങ്ങി നില്‍ക്കുമ്പോളുള്ള സൗന്ദര്യവും അനുഭൂതിയും സ്വര്‍ഗ്ഗ തുല്യമാണ്. മനുഷ്യരോട് ഇണങ്ങിയ വന്യമൃഗങ്ങളുടെ കൂടെ നമുക്ക് നടക്കാം. വരൂ ദേശാന്തരങ്ങള്‍ തേടാതെ വട്ടവട എന്ന സൂന്ദരിയെ കാണാന്‍. വരൂ സ്വര്‍ഗ്ഗ തുല്യമായ ഈ ഭൂമിയിലേക്ക്.