പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ *ഇന്ന് (2024 മെയ് 03)* ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.*
*2024 മെയ് 03 മുതൽ മെയ് 07* വരെ *പാലക്കാട്* ജില്ലയിൽ ഉയർന്ന താപനില *40°C* വരെയും, *കൊല്ലം, കോഴിക്കോട്* ജില്ലകളിൽ ഉയർന്ന താപനില *39°C* വരെയും, *തൃശൂർ* ജില്ലയിൽ ഉയർന്ന താപനില *38°C* വരെയും, *ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ* ജില്ലകളിൽ ഉയർന്ന താപനില *37°C* വരെയും, *തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ്* ജില്ലകളിൽ ഉയർന്ന താപനില *36°C* വരെയും (*സാധാരണയെക്കാൾ 3 - 5°C കൂടുതൽ*) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ *2024 മെയ് 03 മുതൽ മെയ് 07 വരെ ചൂടും ഈർപ്പവുമുള്ള* കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് (2024 മെയ് 03) ഉയർന്ന രാത്രി താപനില തുടരാൻ സാധ്യത.