ഗവര്‍ണ്ണര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
രണ്ട് തവണ ഓഫീസില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ജോലിയില്‍ വീഴ്ച വരുത്തിയതില്‍ ഗവര്‍ണര്‍ താക്കീത് നല്‍കിയതില്‍ കരാര്‍ ജീവനക്കാരി പ്രതികാരം തീര്‍ക്കുന്നു എന്നാണ് വിഷയത്തില്‍ രാജ്ഭവന് നല്കുന്നു വിശദീകരണം. ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനായിരുന്നു ഗവര്‍ണറുടെ താക്കീതെന്നും വിശദീകരണത്തില്‍ രാജ്ഭവന് വ്യക്തമാക്കി.
ലൈംഗിക ആരോപണം ഉയര്‍ന്നതിന് പിന്നാലെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജ്ഭവനില്‍ പോലീസ് കയറുന്നത് വിലക്കി. തനിക്കെതിരെ ആരോപണം ഉന്നയിച്ച മന്ത്രി ചന്ദ്രിമ ഭട്ട ചാര്യ രാജഭവനില്‍ കയറുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനം ഇല്ലെന്നാണ് ഗവര്‍ണറുടെ പ്രതികരണം