ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി സുപ്രീംകോടതി. പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എന്തിനാണ് അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തെന്നായിരുന്നു കോടതിയുടെ ചോദ്യം. ഡൽഹി മദ്യനയ കേസിലെ അറസ്റ്റിനെതിരെ കേജ്രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.