റോഡില്‍ അപകടകരമായ അഭ്യാസം നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മാവേലിക്കര ജോയിന്റ് ആര്‍ടിഒ ആണ് കേസ് എടുത്തത്. നൂറനാട് സ്വദേശികളാണ് കാറില്‍ അഭ്യാസ പ്രകടനം നടത്തിയത്.
കാറിന്റെ ഡോറിലിരുന്ന് സഞ്ചരിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. അപകടങ്ങള്‍ പതിവായ കായംകുളം-പുനലൂര്‍ റോഡിലാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്.
റോഡ് യാത്രക്കാരാണ് യുവാക്കളുടെ അപകടയാത്രയുടെ വീഡിയോ പകര്‍ത്തിയത്. കൊട്ടാരക്കര രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലായിരുന്നു യുവാക്കാള്‍ യാത്ര ചെയ്തത്.
അഭ്യാസ പ്രകടനം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയപ്പോള്‍ അടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു.