ഡെല്‍ഹി: ഷവോമി സ്മാര്‍ട്ട് ടിവി വില കുറച്ചു. സ്മാര്‍ട്ട് ടിവികളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന് പിന്നാലെയാണ് സ്മാര്‍ട് ടിവി വില ഷവോമി കുത്തനെ കുറച്ചത്. ഷവോമിയുടെ രണ്ടു മോഡല്‍ എംഐ ടിവികള്‍ക്കാണ് വില കുറച്ചത്. എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4എ 32, എംഐ എല്‍ഇഡി ടിവി 4സി പ്രോ 32 എന്നീ മോഡലുകള്‍ക്ക് 2000 രൂപ വരെയാണ് കുറച്ചത്. എംഐ ടിവി 4എ 32 ന്റെ വില 12,499 രൂപയും എംഐ ടിവി 4സി പ്രോ 32 ന്റെ വില 13,999 രൂപയുമാണ്.