ഒരു കാറിനു തന്നെ ഈ വില വരുന്പോള്‍ എങ്ങനെ ഒരു ബസ് ലഭിക്കും! ഇതിന് ഉത്തരം പറയുന്നത് പഞ്ചാബിലെ ലവ്ലി പ്രഫഷണല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണ്. ഇവരാണ് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, ഡ്രൈവര്‍ ഇല്ലാത്ത സ്മാര്‍ട്ട് ബസ് വികസിപ്പിച്ചത്. പഞ്ചാബില്‍ നടന്നു വരുന്ന 106-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് ഈ വാഹനം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
മലിനീകരണമില്ലാത്ത ഈ വാഹനത്തിന് ആറു ലക്ഷം രൂപ മാത്രമാണ് വില വരുന്നത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ ആണ് വാഹനത്തിന്റെ കരുത്ത്. 12 മാസത്തെ പരിശ്രമത്തിന്റെ ഫലമായ ഈ ബസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 30 കിലോമീറ്ററാണ്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 10 മുതല്‍ 30 പേര്‍ക്കു വരെ 70 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാനാകുമെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നു. കൂടാതെ യാത്രയ്ക്ക് ജിപിഎസ്, ബ്ലൂടൂത്ത് എന്നിവ ബസ് ഉപയോഗിക്കുന്നുണ്ട്. 10 മീറ്റര്‍ ചുറ്റളവില്‍ നിന്ന് ബസ് നിയന്ത്രിക്കാനുമാകും.