സുസുക്കിയും ടൊയോട്ടയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമാവുന്നു. പറഞ്ഞുവരുമ്പോള്‍ ഈ കൂട്ടുകെട്ട് ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ പ്രതിച്ഛായ തന്നെ തിരുത്തിക്കുറിക്കും. ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകള്‍ കൈമാറി പകരം കൊറോളോ ആള്‍ട്ടിസ് സെഡാനെ ടൊയോട്ടയില്‍ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പുകള്‍ മാരുതി പൂര്‍ത്തിയാക്കി.
ടൊയോട്ടയുമായി കൂട്ടുകെട്ട്, കൊറോള ആള്‍ട്ടിസിനെ പുറത്തിറക്കാന്‍ മാരുതി . മാരുതി പുറത്തിറക്കുന്ന കൊറോള സെഡാനും ടൊയോട്ടയുടെ ബലെനോ ഹാച്ച്ബാക്കും ഇനിയേറെ വിദൂരമല്ല. മോഡലുകളെ റീബാഡ്ജ് ചെയ്ത് ഇരു കമ്പനികള്‍ വില്‍പ്പനയ്ക്കു കൊണ്ടുവരും. അതേസമയം കേവലം പേരുമാത്രം മാറ്റി അവതരിപ്പിക്കുന്ന പതിവു ബാഡ്ജ് എഞ്ചിനീയറിങ്ങില്‍ ടൊയോട്ടയ്ക്കോ മാരുതിയ്ക്കോ താത്പര്യമില്ല.