ദില്ലി: ജനപ്രിയ ഫോണായ സാംസങ്ങ് ഗ്യാലക്സി എം സീരിസ് ഫോണുകള്‍ എത്തുന്നു. ജനുവരി 28നായിരിക്കും ആദ്യത്തെ സാംസങ്ങ് ഗ്യാലക്സി എം സീരിസ് ഫോണ്‍ എത്തുക എന്നാണ് സാംസങ്ങിന്റെ തിങ്കളാഴ്ച ഇറങ്ങിയ വാര്‍ത്ത കുറിപ്പ് പറയുന്നത്. യുവാക്കളെ ലക്ഷ്യം വച്ചാണ് ഈ ഫോണ്‍ എത്തുന്നത്. പവര്‍ഫുള്‍ ഡിസ്പ്ലേ, ക്യാമറ, ബാറ്ററിയും പ്രോസസ്സറും ഈ ഫോണില്‍ ലഭിക്കും എന്നാണ് സാംസങ്ങ് പറയുന്നത്.