പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഹുവായ് ഏറ്റവും പുതിയ മോഡലായ വൈ9 2019 വിപണിയില്‍ അവതരിപ്പിച്ചു. ജനുവരി 15 മുതല്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആസമോണ്‍ വഴി വില്‍പ്പന ആരംഭിക്കും. മിഡ്‌നൈറ്റ് ബ്ലാക്ക്, ബ്ലൂ സ്വററോസ്‌കി, അറോറ പര്‍പ്പിള്‍ എന്നീ നിറഭേദങ്ങളിലാകും ഫോണ്‍ ലഭ്യമാവുക. 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ ഫോണിലുണ്ട്. കൂടാതെ 2,990 രൂപ വിലവരുന്ന ബോട്ട് റോക്കേര്‍സ് 255 സ്‌പോര്‍ട്‌സ് ബ്ലൂടൂത്ത് ഇയര്‍ഫോണും ഈ ഫോണിനോടൊപ്പം സൗജന്യമായി ലഭിക്കും.

ആന്‍ഡ്രോയിഡ് ഓറിയോ 8.1 ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. മാത്രമല്ല 4,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയും ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു. ഇവയ്‌ക്കെല്ലാം പുറമേ നാലു ക്യാമറകളാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
6.5 ഇഞ്ച് എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2340×1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 19:5:9 ആസ്‌പെക്‌ട് റേഷ്യോയും 97 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോയും ഡിസ്‌പ്ലേക്ക് പ്രത്യേക ഭംഗി നല്‍കുന്നു. കരുത്തിനായി ഒക്ടാകോര്‍ കിരിന്‍ 710 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.
രണ്ട് ക്യാമറ പിന്നിലും രണ്ട് ക്യാമറ മുന്നിലുമാണുള്ളത്. 13+2 മെഗാപിക്‌സലിന്റെതാണ് പിന്‍ ക്യാമറ. മുന്നിലെ സെല്‍ഫി ക്യാമറയാകട്ടെ 16+2 മെഗാപിക്‌സലിന്റേതും. 173 ഗ്രാമാണ് ഫോണിന്റെ ഭാരം. ആക്‌സിലോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ഗ്രയോസ്‌കോപ്പ്, പ്രോക്‌സിമിറ്റി എന്നീ സെസന്‍സറിംഗ് സംവിധാനവും ഉള്ള ഫോണിന് വില നിശ്ചയിച്ചിരിക്കുന്നത് 15,990 രൂപയാണ്.