മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്യാന് ദൗത്യം 2021 ഡിസംബറില്‍ നടപ്പാക്കുമെന്ന് ഐഎസ്ആര്‍ഒ. മൂന്ന് പേരടങ്ങുന്ന സംഘത്തെ ഏഴുദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയക്കുന്നതാണ് പദ്ധതി. ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവനാണ് ഇക്കാര്യം വിശദീകരിച്ചത്. ദൗത്യത്തിനായി പതിനായിരം കോടിരൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
മലയാളിയായ ഉണ്ണികൃഷ്ണന് നായര്‍ക്കാണ് ദൗത്യത്തിന്റെ ചുമതല. ഗഗന്യാന് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ രംഗത്ത് ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തും. സോവിയറ്റ് യൂണിയന്, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഇതിനുമുന്‍പ് മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചത്. ഗഗന്യാന് ദൗത്യത്തിന് 30,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പ്രാരംഭഘട്ടത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ രണ്ട് ആളില്ലാ ദൗത്യവും ഐഎസ്ആര്‍ഒ നിര്‍വഹിക്കും. യഥാക്രമം 2020 ഡിസംബര്‍, 2021 ജൂലൈ എന്നി കാലയളവില്‍ ദൗത്യം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഗഗന്യാന് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ റഷ്യ, ഫ്രാന്‍സ് എന്നി രാജ്യങ്ങളുടെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്.