സന്‍ഫ്രാന്‍സിസ്കോ: സാംസങ്ങിന്റെ പുതു പുത്തന്‍ മോഡലായ മടക്കാവുന്ന ഫോള്‍ഡിങ് ഫോണ്‍ ഫെബ്രുവരി 20ന് പുറത്തിറങ്ങും. കമ്ബനിയുടെ സുപ്രധാന മോഡലായ ഗ്യാലക്സി എസ്10 ന് ഒപ്പമായിരിക്കും ഈ ഫോണ്‍ എത്തുക എന്നാണ് സൂചന.
ഫോണ്‍ തുറക്കുമ്ബോള്‍ 7.3-ഇഞ്ച് വലുപ്പമുള്ള സ്ക്രീന്‍ ലഭിക്കും. ഫോള്‍ഡ് ചെയ്യുമ്ബോള്‍ വലുപ്പം 4.5 ഇഞ്ചായി കുറയും. ചെറിയ ഡിസ്പ്ലെയും വലിയ ഡിസ്പ്ലെയും ഉപയോഗിക്കാം. ചെറിയ ഡിസ്പ്ലെയില്‍ കളിച്ചു തുടങ്ങിയ ഗെയിം വലിയ ഡിസ്പ്ലെയില്‍ തുടരാവുന്ന രീതിയിലായിരിക്കും സോഫ്റ്റ്വെയര് പ്രവര്‍ത്തിക്കുക എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .