ദില്ലി: വാവേയുടെ സ്മാര്‍ട്ട്ഫോണ്‍ സബ് ബ്രാന്റായ ഹോണര്‍ ലൈറ്റ് 10 ഇന്ത്യയില്‍ അവതരിപ്പിച്ചു. കീരിന്‍ 710 പ്രോസസ്സറോടെ എത്തുന്ന ഫോണ്‍. നോച്ച് ഡിസ്പ്ലേയോടെയാണ് എത്തുന്നത്. 13,999 രൂപയായിരിക്കും ഫോണിന്റെ തുടക്കവില. ഇരട്ട ക്യാമറ സെറ്റപ്പും സ്മാര്‍ട്ട്ഫോണിന്റെ മുന്നില്‍ 24 എംപി എഐ സെല്‍ഫി ക്യാമറയുമാണ് ഉള്ളത്
4ജിബി റാം+ 64ജിബി സ്റ്റോറേജ് പതിപ്പിന് പുറമേ. 6ജിബി റാം +64ജിബി സ്റ്റോറേജ് പതിപ്പും ഈ ഫോണിനുണ്ട്. 17,999 രൂപയാണ് ഈ പതിപ്പിന്റെ വില. ബ്ലൂ, സ്കൈ ബ്ലൂ, മിഡ് നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ ഇറങ്ങുന്നത്. ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് ഫോണിന്റെ വില്‍പ്പന.