വൈ7 പ്രോ(Y7 Pro) എന്ന മോഡല്‍ അവതരിപ്പിച്ച് വാവെയ്. ഈ വര്‍ഷം അവസാനമാണ് ഇറക്കിയതെങ്കിലും വൈ7 പ്രോ(2019) എന്നാണ് മോഡലിന്റെ പേര്.വിയറ്റ്നാമിലാണ് മോഡല്‍ അവതരിപ്പിച്ചത്. ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിയറ്റ്നാമിലെ വില പ്രകാരം ഇന്ത്യയില്‍ ഏകദേശം 11,900 ആവും വില. യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ട് വാവവെയ്- പി സ്മാര്‍ട്ട് എന്നൊരു മോഡലും അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഈ മോഡലിന്റെ മാതൃകയിലാണ് വൈ7 പ്രോയുടെയും നിര്‍മ്മാണം.