കിടിലന്‍ എസ്.യു.വിയുമായി ഇന്ത്യന്‍ നിരത്തില്‍ താരമാകാന്‍ എം.ജി എത്തുന്നു. ഷാങ്ഹായില്‍ നടന്ന ചടങ്ങില്‍ പുതിയ വാഹനത്തെ പറ്റിയുള്ള വിവരങ്ങള്‍ കമ്ബനി പുറത്തു വിട്ടതായി റിപ്പോര്‍ട്ട്. ആദ്യ വാഹനം എസ്.യു.വിയായ ഹെക്ടര്‍ ആകുമെന്നാണ് സൂചന. ഏഴു സീറ്റുള്ള ഇലക്‌ട്രിക് എസ്.യു.വിയായിരിക്കും രണ്ടാം വാഹനം.

തുടക്കത്തില്‍ 80000 വാഹനങ്ങളും, വരും വര്‍ഷങ്ങളില്‍ രണ്ടു ലക്ഷം വാഹനങ്ങളും പുറത്തിറക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. കൂടാതെ 1500 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എംജി വാഗ്ദാനം ചെയ്യുന്നു.