പാലാ : കേരളാ സ്റ്റോറി റിയൽ സ്റ്റോറി. ലോകത്തുള്ള മുഴുവൻ മലയാളികളും കാണേണ്ട ചലച്ചിത്രമാണ് ഇതെന്ന് ബി ഡി ജെ എസ് അദ്ധ്യക്ഷനും എൻ ഡി എ കോട്ടയം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലായിൽ റോഡ് ഷോയ്ക്ക് എത്തിയ തുഷാർ, മുൻമന്ത്രി കെ എം മാണിയുടെ അഞ്ചാമത് ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായി രുന്നു.
ലൗ ജിഹാദ് യാഥാർത്ഥ്യമെന്നും
കേരള സ്റ്റോറി കാണിക്കുന്നതിൽ തെറ്റില്ലെന്നും തുഷാർ പറഞ്ഞു.
സമൂഹത്തിൽ നടക്കുന്നത് എന്താണെന്ന് കുട്ടികൾ കൂടി അറിയട്ടെ. മുസ്ലിം സഹോദരങ്ങളും ഇങ്ങനെയുള്ള ചില ആളുകളുടെ പ്രവർത്തി അംഗീകരിക്കുന്നില്ല.
മുസ്ലിം വിഭാഗത്തിലെ വളരെ ചെറിയൊരു വിഭാഗം ആളുകൾ ചെയ്യുന്ന തെറ്റിന്റെ പേരിൽ ആ സമൂഹത്തിലുള്ള മുഴുവൻ ആളുകളെയും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി ഡി ജെ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ കെ പത്മകുമാർ, അഡ്വ: സിനിൽ മുണ്ടപ്പള്ളി, അനിരുദ്ധ് കാർത്തികേയൻ, മണ്ഡലം പ്രസിഡണ്ട് സുരേഷ് ഇട്ടി മണി തുടങ്ങിയവരും തുഷാറിനൊപ്പം പുഷ്പാർച്ചനയിലും പ്രാർത്ഥനയിലും പങ്കെടുത്തു.