ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസിൽ മന്ത്രി സജി ചെറിയാന് ആശ്വാസം. പോലീസ് റിപ്പോർട്ടിനെതിരെ പരാതി നൽകിയ ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. രണ്ട് ഹർജികളാണ് ഇന്ന് കോടതിക്ക് മുന്നിലെത്തിയത്. പോലീസിന്റെ അന്തിമ റിപ്പോർട്ട് കോടതി സ്വീകരിക്കരുതെന്നും, കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് എന്നും കാണിച്ച് ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയൽ തിരുവല്ല കോടതിയെ സമീപിച്ചിരുന്നു.
