കോട്ടയം: ഏഴുദിവസത്തേക്കുള്ള പരിപാടികൾ അവതരിപ്പിക്കുന്നതിനായാണ് ഏജൻസികൾ/സ്ഥാപനങ്ങൾ /വ്യക്തികൾ എന്നിവരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചത്. ഏഴു ദിവസവും തുടർച്ചയായി നിശ്ചിത ദിവസം നിശ്ചിത സമയത്ത് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് സന്നദ്ധരായ താൽപര്യപത്രമേ പരിഗണിക്കൂ. 2025 ഏപ്രിൽ 10 ന് ഉച്ചകഴിഞ്ഞ് രണ്ടിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോട്ടയം, 686002 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ മുദ്രവച്ച കവറിൽ താൽപര്യപത്രം നൽകണം. വിശദവിവരം ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ഐ.പി.ആർ.ഡി. വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ: 0481 2562558.