ഇന്ന് രാത്രി രാജ്‌ഭവനിലാണ് പ്രധാനമന്ത്രി തങ്ങുന്നത്. നാളെ രാവിലെ 10.15നു ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തെത്തും. പോർട്ട് ഓപ്പറേഷൻ സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾവിലയിരുത്തിയശേഷം ബെർത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമർപ്പിക്കും. പന്ത്രണ്ടോടെ മടങ്ങും.
നഗരത്തിലെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ തലസ്‌ഥാനത്ത് മണക്കാട്ടുള്ള യുഎഇ കോൺസുലേറ്റിൽ ബോംബ് ഭീഷണിയുണ്ടായി. ഇന്ന് മാത്രം തിരുവനന്തപുരത്ത് 5 ബോംബ് ഭീഷണി സന്ദേശ ഓാണ് ഉണ്ടായത്.