വത്തിക്കാൻ സിറ്റി ∙ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി. മാർപാപ്പയെ മെക്കാനിക്കൽ വെന്റിലേഷനിൽ പ്രവേശിപ്പിച്ചെന്ന് വത്തിക്കാൻ അറിയിച്ചു.
ഛർദിയെ തുടർന്നുള്ള ശ്വാസതടസ്സമാണ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാൻ ഇടയാക്കിയത്. ഫെബ്രുവരി 14നാണ് ശ്വാസതടസ്സത്തെ തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.