ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍(എല്‍മ)യുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് പുതുവത്സര പരിപാടിയില്‍ എല്‍മ വിമന്‍സ് ഫോറത്തിലെ അംഗങ്ങള്‍ അവതരിപ്പിച്ച ഫാഷന്‍ ഷോ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. 25 അംഗങ്ങള്‍ പങ്കെടുത്ത ഷോയില്‍ 5 വയസ്സ് മുതലുള്ള കുട്ടികളും മുതിര്‍ന്നവരുമാണ് റാമ്പില്‍ ചുവടു വച്ചത്. പരമ്പരാഗത കേരളീയ വസ്ത്രങ്ങളും ആധുനിക വസ്ത്രങ്ങളും ധരിച്ചായിരുന്നു അംഗങ്ങള്‍ പങ്കെടുത്തത്. വസ്ത്ര വൈവിധ്യമായിരുന്നു ഷോയുടെ പ്രത്യേകത. എല്‍മ വുമണ്‍സ് ഫോറത്തിന്റെ കോഡിനേറ്റര്‍ സ്വപ്ന കരുണാകരന്റെ നേതൃത്വത്തില്‍ ആയിരുന്നു ഷോ അരങ്ങേറിയത്.
കോട്ടയത്ത് 50 വർഷമായി പ്രവർത്തിച്ചുവരുന്ന ഡ്രസ്സ്സൈനിങ് സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർ ആണ് സ്വപ്ന കരുണാകരൻ.
ഇനി വരാൻ പോകുന്ന ഓണ ദിവസങ്ങളിൽ വമ്പിച്ച കലാകാരന്മാരെ അണിനിരത്തി ഓണ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.