ഭരണവിരുദ്ധ വികാരം മറികടന്ന് വിജയിക്കുക എന്ന അത്യന്തം ദുഷ്ക്കരമായ ദൗത്യമാണ് ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് ഉള്ളത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം സംഘടിപ്പിച്ച് ഈ സാഹചര്യത്തെ നേരിടാനുള്ള ശ്രമങ്ങള്‍ക്ക് ബിജെപി ഇന്ന് തുടക്കമിടും. കോണ്‍ഗ്രസിനാകട്ടെ അനുകൂല സാഹചര്യത്തിലും സംഘടനാപരമായ പ്രശ്നങ്ങളാണ് പ്രതിസന്ധി.ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ഉണ്ടെങ്കിലും ഹിമാചല്‍ പ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് നേര്‍ക്ക് നേര് പോര്. രണ്ട് പാര്‍ട്ടികളുടെയും ഹിമാലയന്‍ സ്വപ്നങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങള്‍ നിരവധി ആണ്. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്നാണ് ബിജെപി തന്നെ വിലയിരുരുത്തുന്നത്.ഇതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ തന്നെ പാര്‍ട്ടി നേരത്തെ കളത്തിലറിക്കി. ശക്തമായ പ്രചാരണം ആണ് ഇനി ഉള്ള ദിവസങ്ങളിലും ബിജെപിയുടെ ലക്ഷ്യം. പാര്‍ട്ടിയുടെ പ്രചരണ പരിപാടികള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തുടക്കമിടും. സിര്മോറിലാണ് ആദ്യ റാലി.ഞായറാഴ്ച ധര്‍മശാലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമാകും. സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രചാരണം തുടങ്ങി. ക്ഷേത്ര ദര്‍ശനത്തിനു ശേഷം സോളന്‍ ജില്ലയില്‍ പരിവര്‍ത്തന്‍ പ്രതിജ്ഞാ മഹാറാലിയിലും പ്രിയങ്ക പങ്കെടുത്തു. പാര്‍ട്ടിയിലെ സംഘടനാ പരമമായ പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകും.