ചെന്നൈ∙ റോയപ്പേട്ടയിൽ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ണൂർ സ്വദേശി റാഷിദിന്റെ കാറിൽനിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി. 2000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. റാഷിദിനെ ചോദ്യംചെയ്ത സംഘം കറൻസിയുടെ ഉറവിടം സംബന്ധിച്ച വിവരം ശേഖരിക്കുകയാണ്. റാഷിദിന്റെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹവാല ഇടപാടുകൾ നടക്കുന്നതായ രഹസ്യവിവരത്തെ തുടർന്ന് ആദായ നികുതി വകുപ്പ് പുരം പ്രകാശം റോഡിലെ വ്യവസായിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് റാഷിദിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇയാളുടെ വീട്ടിൽനിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 50 ലക്ഷം രൂപ പിടിച്ചെടുത്തതിനു പിന്നാലെ എൻഐഎയും അന്വേഷണത്തിൽ പങ്കാളികളാകുകയായിരുന്നു.