നരച്ച തലമുടി അംഗീകരിക്കാത്ത ഒരു സമൂഹമാണിത്. നരച്ച മുടി അഴക് ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്ന സമൂഹം. ഹെയര്‍ ഡൈ ഉപയോഗിച്ച 19 കാരിയുടെ അവസ്ഥ ഒന്ന് നോക്കു.
തലനീര് വന്ന് വികൃതമായ രൂപം. ഫ്രാന്‍സിലുള്ള എസ്റ്റെല്ല എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടാകുന്നത്. ഡൈയിലെ കെമിക്കലിന്റെ അംശമാണ് ഇതിന് കാരണം. ഈ ഉല്പന്നം പരീക്ഷിക്കുവാനായി ചെറിയ അളവില്‍ തലയില്‍ തേക്കുകയായിരുന്നു. ഇത് തേച്ച ഉടന്‍ എസ്റ്റെല്ലയുടെ മുഖത്ത് നീര് വീര്‍ത്തു വരികയുമായിരുന്നു. പിന്നീട് നീര്വെച്ച് മുഖം വല്ലാതെ വീര്‍ത്ത് വികൃതമാകുകയും ആയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കുശേഷമാണ് നീരിന് ശമനമുണ്ടായത്.