നാരുകള്‍ അടങ്ങിയ ഭക്ഷണം ദഹനപ്രക്രിയക്ക് അത്യാവശ്യമാണ്. പ്രത്യേകിച്ച് പ്രായമാകുന്തോറും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമ്ബോള്‍ നാരുകളടങ്ങിയ ഭക്ഷണം ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമുണ്ടാക്കും.
ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും കുടലില്‍ നിന്ന് പുറന്തള്ളുകയാണ് നാരുകള്‍ ചെയ്യുന്നത്. അസിഡിറ്റിക്കും മലബന്ധത്തിനും ഏറ്റവും പറ്റിയ പരിഹാരമാണിത്. ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്താനുള്ള ചില എളുപ്പവഴികളുണ്ട്.മാങ്ങ ഫൈബര്‍ അടങ്ങിയ നല്ലൊരു ഭക്ഷണമാണ്.

പഴുത്ത മാങ്ങ ചപ്പി കുടിയ്ക്കുന്നത് കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. ഓറഞ്ചിലും ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ തൊലി പൊളിച്ച ശേഷം അല്ലികള്‍ക്കു പുറത്തുള്ള ചെറിയ വെളുത്ത നാരുകള്‍ നീക്കം ചെയ്യാതെ കഴിയ്ക്കുകയാണ് നല്ലത്. ഇതാണ് പ്രധാനമായും ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള നാരുകള്‍. ജ്യുസുണ്ടാക്കി കുടിയ്ക്കുന്നതിനേക്കാള്‍ ഓറഞ്ചുള്‍പ്പെടെയുള്ള എല്ലാതരം ഫലവര്‍ഗങ്ങളും അങ്ങനെ തന്നെ കഴിയ്ക്കുന്നതാണ് നല്ലത്.

നിലക്കടലയും ചോളവും ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ്. ഗോതമ്ബ്, മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇവയും ഫൈബറിന്റെ നല്ല ഉറവിടമാണ്.
കൊഴുപ്പുള്ള ഇറച്ചിയുടെ ഉപയോഗം കുറച്ച് പകരം പച്ചക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്‌നങ്ങള്‍ക്ക് മാത്രമല്ലാ, നാരുകള്‍ അടങ്ങിയ ഭക്ഷണം വണ്ണം കുറയ്ക്കാനും നല്ലതാണ്. അതും ആരോഗ്യം കാത്തുകൊണ്ടുതന്നെ.
