ബോസ്റ്റണ്‍ : ആധുനിക വൈദ്യശാസ്ത്രം ഉന്നതങ്ങളിലേക്ക് കുതിച്ചേറുകയാണ്. നേട്ടങ്ങളുടെ വന്‍ പട്ടിക തന്നെയാണ് വൈദ്യശാസ്ത്രത്തിനുള്ളത്. അത്തരമൊരു നേട്ടമാണ് ജനിക്കുന്നതിനു മുമ്പ്തന്നെ കുഞ്ഞുങ്ങളിലെ വൈകല്യങ്ങള്‍ കണ്ടുപിടിക്കുവാനുള്ള ഉപകരണം. ലോകത്തിലെതന്നെ ഏറ്റവും മികച്ച കണ്ടുപിടുത്തമായി കണക്കാക്കുന്ന ഇത് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്.അമ്മയുടെ വിരലില്‍ ധരിച്ചാണ് കുട്ടികളിലെ വൈകല്യം തിരിച്ചറിയുക. മൃദുവും വിഷകരവുമല്ലാത്ത ഈ ഉപകരണത്തിന് ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുട്ടിയുടെ വൈകല്യങ്ങള്‍ നിര്‍ണയിക്കാനാകുമെന്നാണ് ഗവേഷകരുടെ വാദം.