ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രാതലാണ് ഇഡ്ഡലി. എന്നാല്‍ ചില സമയങ്ങളില്‍ ഇഡ്ഡലി കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് ആയുര്‍വേദം പറയുന്നു. ഇഡ്ഡലി പുളിയുള്ള ഭക്ഷണമായതിനാല്‍ മഴക്കാലത്ത് ഇവ വയറിന് അസ്വാസ്ഥ്യമുണ്ടാക്കും. ചെറുപയര്‍, ഒാട്സ് എന്നിവയാണ് മഴക്കാലത്ത് പഥ്യം.
ഇറച്ചി മീന്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കണം. മഴക്കാലത്ത് ലസി, തണ്ണിമത്തന്, മോര്, സംഭാരം എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. മഴ സീസണില്‍ ഇഞ്ചി, കായം, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കും