ആരോഗ്യ സംരക്ഷണത്തിന് വളരെ ഉത്തമമാണ് കുക്കുമ്ബര്‍ അഥവാ കക്കിരി. കുക്കുമ്ബറും ഇഞ്ചിയും ചേര്‍ത്ത് ഒരു ജ്യൂസുണ്ടാക്കാം. ഇത് ആരോഗ്യവും ഉന്മേഷവും നല്‍കും. ഇഞ്ചി ചേര്‍ന്നിട്ടുള്ളതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉത്തമം.

ആവശ്യമായ സാധനങ്ങള്‍
കുക്കുമ്ബര്‍ - 1 എണ്ണം
ഇഞ്ചി -ഇടത്തരം കഷ്ണം
പഞ്ചസാര- 3 ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
ഉപ്പ് -അര ടീസ്പൂണ്‍
വെള്ളം-1 കപ്പ്

തയ്യാറാക്കേണ്ട വിധം
കുക്കുമ്ബര്‍ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. ഇഞ്ചിയും തൊലി കളയുക.
കുക്കുമ്ബര്‍, ഇഞ്ചി, വെള്ളം എന്നിവ ചേര്‍ത്തടിച്ച് ജ്യൂസാക്കുക.
വേണമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം.ഇതിലേയ്ക്ക്
ജീരകപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഇതില്‍ വേണമെങ്കില്‍
ഐസ് ക്യൂബ് ചേര്‍ത്തോ തണുപ്പിച്ചോ ഉപയോഗിയ്ക്കാം.