പഴവര്‍ഗ്ഗങ്ങള്‍ വളരെ കളര്‍ഫുളാണ്. വിവിധ നിറത്തിലും രൂപത്തിലുമുള്ള നിരവധി പഴവര്‍ഗ്ഗങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അവയില്‍ ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ഏറ്റവും ഉപയോഗിക്കുന്നത് വേനല്‍കാലത്താണ്. പഴങ്ങളും പച്ചക്കറികളും ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായകമാകുന്നു.

വാഴപ്പഴത്തിലെ പോഷകാഹാരം കഴിക്കുന്നത് പൊണ്ണത്തടി, അപസ്മാരം, പ്രമേഹം, ഹൃദ്രോഗം എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമുള്ള മുഖവും മുടിയും, ഭാരം കുറയുവാനുമൊക്കെ തണ്ണിമത്തന്‍ സഹായിക്കുന്നു.
ആസ്മ തടസ്സം തണ്ണിമത്തന്‍ ഉള്‍പ്പെടെയുള്ള പഴവര്‍ഗ്ഗങ്ങളില്‍ വിറ്റമിന്‍ സി അടങ്ങുന്നു ഇത് ആസ്മ തടസ്സത്തിന് സഹായകമാകുന്നു. രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ എന്നിവ തടയുവാനും തണ്ണിമത്തന്‍ സഹായകമാകുന്നു. ദഹന പ്രക്രിയയ്ക്ക് സഹായകമാകുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും തണ്ണിമത്തന്‍ സഹായകമാകുന്നു.

വറുത്ത വിത്തുകള്‍ തണ്ണിമത്തന്‍ വിത്തുകള്‍ വറുത്ത് അല്പം ഉപ്പു ചേര്‍ത്ത് കഴിക്കാവുന്നതാണ്. തണ്ണിമത്തന്‍ ജ്യൂസ് ഐസ് ക്യൂബിട്ട് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. തണ്ണിമത്തന്‍, പുതിന, മോസ്‌കെല്ല, ചീര ഇലകള്‍ എന്നിവ ചേര്‍ത്ത് സാലഡായി ഉപയോഗിക്കാവുന്നതാണ്. ഭക്ഷണത്തില്‍ കൂടുതലായി തണ്ണിമത്തന്‍ ഉള്‍പ്പെടുത്തുക.