ഒരു പഴത്തിന് 1000 ഡോളര്‍ വില. ഗന്ധം
സഹിക്കാന്‍ പറ്റില്ലെങ്കിലും
രുചിയില്‍ കേമനായ ദുരിയാന്‍ എന്ന
പഴത്തിന്റെ പുതിയ ബ്രീഡിനാണ് ഈ
വില. ഇന്തോനേഷ്യയിലെ
ജാവയിലുള്ള പ്ലാസ ഏഷ്യ ഷോപ്പിംഗ്
സെന്ററിലാണ് വില്പനയ്ക്കു
വച്ചിരിക്കുന്നത്.
ജെ-ക്യൂന്‍
എന്നാണ് ഈ ബ്രീഡിന്റെ പേര്.
യോഗ്യകര്‍ത്തായിലെ ഇന്തോനേഷ്യന്‍
ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍
സൈക്കോളജി പഠിക്കുന്ന അക്കയാണ്
ബ്രീഡ് വികസിപ്പിച്ചത്.
ഒരു മരത്തില്‍ 20 പഴം
മാത്രമേ ഉണ്ടാവൂ. അതിനാല്‍ തന്റെ
ബ്രീഡിന് വലിയ ഡിമാന്റാണെന്ന്
ഇദ്ദേഹം പറയുന്നു.