പച്ചക്കറികളില്‍ കാണാന്‍ മനോഹരമായ വര്‍ണ്ണങ്ങളാല്‍ മനോഹരമായ ഒന്നാണ് ക്യാരറ്റ്. കാഴ്ചയിലുള്ള ഭംഗിക്കപ്പുറം ഇതില്‍ നിരവധി ഗുണഗണങ്ങള്‍ ഒളിഞ്ഞിരിക്കുന്നു.ഓറഞ്ച്, വൈലറ്റ്, വെള്ള നിറത്തിലുള്ള ക്യാരറ്റുകള്‍ ഉപയോഗിച്ച് വരുന്നു. ക്യാരറ്റില്‍ ആന്റി ഓക്സിഡുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ക്യാന്‍സര്‍, ഹൃദയരോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. വിറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ അധികമായി ക്യാരറ്റില്‍ അടങ്ങിയിരിക്കുന്നു. ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങള്‍ നമുക്ക് നോക്കാം.
ക്യാന്‍സര്‍
പലതരം കാന്ററിനൊയിഡുകള് കാന്‍സര്‍ വിരുദ്ധ പ്രഭാവം കാണിക്കാറുണ്ട് എന്നാല്‍ ആന്റിയോക്സിഡിന്റെ ശക്തി ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ കുറയ്ക്കാന്‍ സഹായിക്കുന്നു. കാരറ്റില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിന്‍ ശ്വാസകോശ ക്യാന്‍സര്‍ വരുവാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഡയബറ്റിസ് നിയന്ത്രണം
ക്യാരറ്റിലെ ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലും രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്നു. ക്യാരറ്റില്‍ അടങ്ങിയിട്ടുള്ള കാര്ബോഹൈഡ്രേറ്റില് നാലിലൊന്ന് പഞ്ചസാരയാണ് പക്ഷേ ക്യാരറ്റിലെ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് താരതമ്യേന ചെറുതാണ്.
രക്തസമ്മര്‍ദ്ദം
ക്യാരറ്റ് കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകും
ക്യാരറ്റ് വിറ്റമിന്‍ സി , ആന്റിയോക്സിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ രോഗ പ്രതിരോധവ്യവസ്ഥയ്ക്ക് വളരെയധികം സഹായിക്കുന്നു. രോഗം തടയാനും സഹായിക്കുന്നു.
ക്യാരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ക്യാരറ്റ് എപ്പോഴും ഉപയോഗിക്കുന്നതിനു മുമ്പ് തൊലി കളഞ്ഞ് കഴുകി വേണം ഉപയോഗിക്കാന്‍ .
വേവിച്ചും, തിളപ്പിച്ചതും, വറുത്തതും, സൂപ്പുകളായും കഴിക്കാം.
കുട്ടികളുടെ ഭക്ഷണത്തില്‍ ക്യാരറ്റ് കൂടുതലായി ഉപയോഗിക്കുക.
ക്യാരറ്റ് ജ്യൂസ് ദിവസവും കുടിക്കുന്നത് കണ്ണിന്റെ കാഴ്ച ശക്തി വര്ദ്ദിക്കുവാന് സഹായകമാകുന്നു.