കോളിഫ്ളവര്‍ വിറ്റാമിന്‍ സി, സിങ്ക്,
മഗ്‌നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കള്‍ അടങ്ങിയ
പച്ചക്കറിയാണ് . കോളിഫ്ളവറില്‍ കൊഴുപ്പ് തീരെ കുറവാണ്. കോളിഫ്ളവര്‍
വിഭവങ്ങള്‍ കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.
കോളിഫ്ളവര്‍ വൃത്തിയാക്കുമ്ബോള്‍ ഇലകള്‍ മുറിച്ചുമാറ്റി തിളച്ച വെളളത്തില്‍ വിനാഗിരിയോ മഞ്ഞള്‍പ്പൊടിയോ ചേര്‍ത്ത് അല്‍പ്പസമയം വയ്ക്കുന്നത് പുഴുക്കളും പ്രാണികളും പൊങ്ങി വരുന്നതിനും വിഷാംശം ശമിപ്പിക്കുന്നതിനും സഹായിക്കും. ഇതിനു ശേഷം കഴുകി ഉപയോഗിക്കാം.കോളിഫ്ളവര്‍ വറുത്തും കറിവച്ചും ആവിയില്‍ വേവിച്ചും അതും അല്ലെങ്കില്‍ പച്ചയ്ക്കും ഉപയോഗിക്കാം. ഇതിന്റെ ഇലകളും തണ്ടുകളും ഭഷ്യയോഗ്യമാണ് (സൂപ്പുകള്‍). സാധാരണ പൂവുകളാണ് ഉപയോഗിക്കാറുളളത്.

വൃത്തിയാക്കി എട്ടു മിനിറ്റ് ആവിയിലോ, അഞ്ചു മിനിറ്റ് വെളളത്തില്‍ വേവിച്ചോ ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ പാലോ നാരങ്ങാനീരോ ചേര്‍ത്ത് വേവിച്ചാല്‍ വേവിക്കുമ്ബോള്‍ മഞ്ഞ നിറമാകുന്നത് തടയാം.
വൃത്തിയുള്ളതും വെളുത്തനിറവുമുളളതുമായ കോളിഫ്ളവര്‍ വാങ്ങുക. മുകള്‍ ഭാഗം കട്ടിയുളളതും തിങ്ങിനില്‍ക്കുന്നതും ഫ്രെഷ്നസിനെ സൂചിപ്പിക്കുന്നു. ഇലകളാല്‍ മൂടി നില്‍ക്കുന്നവ കൂടുതല്‍ ഫ്രെഷായിരിക്കും.