മനുഷ്യജീവിതത്തിലെ പ്രധാന പ്രശ്നമാണ് ചാടിയ വയര്‍. ഇതെന്താ ഫുഡ്ബോളോ? എത്രമാസമായി? ഇതെന്തുവയറാഡാ തുടങ്ങിയ ചോദ്യങ്ങള്‍ സാധാരണയാണ്. എന്നാല്‍ ഇനി സങ്കടപ്പെടേണ്ട വയറു കുറയ്ക്കാന്‍ ഇതാ ഒരുഗ്രന്‍ നാരങ്ങാ ഡയറ്റ്. സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങാ. തടി കുറയാനും നാരങ്ങാ ഉത്തമമാണ്. ശരീരത്തിലെ അനാവശ്യമായ ടോക്സിനുകളെ ഇല്ലാതാക്കാനും അടിവയറില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും നാരങ്ങാ ഡയറ്റിലൂടെ സാധിക്കും. ഒപ്പം ദാഹം എളുപ്പമാക്കുകയും ചെയ്യുന്നു.
നാരങ്ങാനീരിന്റെ പരമാവധി ശരീരത്തില്‍ എത്തിക്കുക എന്നതാണ് ലെമണ്ഡയറ്റിന്റെ ഉദ്ദേശം. എട്ട് കപ്പ് വെള്ളം, ആറ് നാരങ്ങാനീര്, അരക്കപ്പ് തേന്‍, അല്പം ഐസ് ക്യൂബ്, കര്‍പ്പൂര തുളസിയുടെ ഇലകള്‍, എന്നിവയാണ് നാരങ്ങാ ഡയറ്റിനായി ആവശ്യമുള്ള സാധനങ്ങള്‍. ഇതുപയോഗിച്ചാണ് ലെമണ്‍ ഡയറ്റിനുള്ള പാനീയം തയ്യാറാക്കേണ്ടത്. അതിനായി ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളമെടുത്ത് നന്നായി തണുപ്പിക്കുക. പിന്നീട് മേല്‍പ്പറഞ്ഞ ചേരുവകള്‍ എല്ലാം ഇതില്‍ ചേര്‍ത്ത് രണ്ട് മിനിറ്റ് ചൂടാക്കുക. ഇതിനുശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. ഈ മിശ്രിതം ദിവസവും മൂന്ന് നേരം കുടിക്കുക. കുടിക്കുന്നതിന് മുന്‍പ് ഒരു ഐസ് ക്യൂബ് ഈ പാനീയത്തിലിടുക.
ലെമണ്‍ ഡയറ്റ് ചെയ്യുമ്പോള്‍ പ്രാതലിന് ഫ്രൂട്ട് സലാഡ് മാത്രമേ കഴിക്കാവൂ. ഉച്ചഭക്ഷണത്തിന് പുഴുങ്ങിയ മുട്ടയും സാലഡും അത്താഴത്തിന് സ്നാക്സോ ബദാമോ കഴിക്കാം. അഞ്ച് ദിവസം കഴിഞ്ഞ് ശ്രദ്ധിക്കുക നിങ്ങളിലുണ്ടാകുന്ന മാറ്റം.