മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ് കുഴിനഖം. ഇത് നഖത്തെ ബാധിക്കുന്ന ഒരുതരം പൂപ്പലാണ്. ഇത് ഇല്ലാതാക്കാന്‍ പല എളുപ്പവഴികളുണ്ട്. അവയെന്തൊക്കെയെന്ന് നോക്കാം.
1. വീടുകളില്‍ ഉപയോഗിക്കുന്ന വിനാഗിരി കുഴിനഖം ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന നല്ലൊരു മരുന്നാണ്. വിനാഗിരിയില്‍ വെള്ളം ചേര്‍ത്ത് അതില്‍ കാല്‍ അരമണിക്കൂര്‍ മുക്കിവെയ്ക്കുക. ഇത് പൂപ്പല്‍ബാധ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

2. കുഴിനഖം ഉള്ള ഭാഗത്ത് മോയിസ്ച്ചര്‍ തേച്ച് ബാന്റേജ് ഒട്ടിച്ച് വെക്കുക. അതിനുശേഷം ഇത് രാവിലെ നീക്കം ചെയ്ത് കളയാവുന്നതാണ്.
3. നഖം വെട്ടി വൃത്തിയാക്കിയശേഷം ഉപ്പ് വെള്ളത്തില്‍ അര മണിക്കൂര്‍ കാല്‍ വെള്ളത്തില്‍ മുക്കിവെയ്ക്കുക.
4. മഞ്ഞള്‍പ്പൊടി അല്പം ഉപ്പിട്ട് കാല്‍ വൃത്തിയായി കഴുകുക.
5. ടീ ട്രീ ഓയില്‍, ഒലിവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് പഞ്ഞിയില്‍ മുക്കി നഖത്തില്‍ വെയ്ക്കുക.
6. നഖം വെട്ടിവൃത്തിയാക്കിയ ശേഷം കുഴിനഖം ഉള്ളടത്ത് അല്പം സര്‍പ്പഗന്ധി വെച്ച് അല്പസമയത്തിനുശേഷം കഴുകി കളയുക.
7. വെളുത്തുള്ളി വൈറ്റ് വിനാഗിരിയില്‍ മിക്‌സ് ചെയ്ത് കുഴിനഖമുള്ളിടത്ത് തേക്കുക. അത് ബാന്റേജ് കൊണ്ട് കെട്ടിവെയ്ക്കുക. ഇതിലൂടെ കുഴിനഖം പമ്പകടക്കും.
