മലയാളികളില്‍ കൂടുതല്‍ പേരും മൂന്ന് നേരവും അരിയാഹാരമായിരുന്നു കഴിച്ചു കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് അത് ഒഴിവാക്കി. ചോറിനു പകരം കഴിക്കുന്നതോ ചപ്പാത്തി പോലെയുള്ള ഭക്ഷണങ്ങള്‍. പ്രമേഹം, കൊളസ്ട്രോള്‍, കൂടുന്ന ശരീര ഭാരം എനിവയൊക്കെയാണ് ചോറിന് നാം പറയുന്ന ദോഷങ്ങള്‍. എന്നാല്‍ ചോറ് അത്രയ്ക്ക് അപകടകാരിയാണോ?
ചോറിനെ അത്രയൊന്നും പേടിക്കേണ്ട കാര്യം ഇല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വാത-പിത്ത-കഫ ദോഷങ്ങള്‍ക്കെല്ലാം യോജിച്ചതാണ് അരിഭക്ഷണം എന്ന് ആയുര്‍വേദം പറയുന്നുണ്ട്. ഗ്ലൂട്ടന്‍ ഫ്രീ ആണ് എന്നതാണ് അരിയുടെ ഏറ്റവും വലിയ മെച്ചം.
രാത്രി അരിയാഹാരം കഴിച്ചാല്‍ പെട്ടെന്ന് ദഹിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും. രാത്രി, ഗ്ലൂക്കോസ് ഊര്‍ജ്ജമായി വേഗത്തില്‍ മാറുന്നു. പകല്‍ സമയത്ത് ചോറു കഴിക്കുമ്ബോള്‍ ഗ്ലൂക്കോസ് ഫാറ്റ് ആയി മാറുകയാണ് ചെയ്യുന്നത്.

വണ്ണം വയ്‌ക്കാനായി കുറേ ചോറ് കഴിച്ചിട്ടോ മെലിയാന്‍ ചോറ് കുറവ് കഴിച്ചിട്ടോ ഒരു പ്രയോജനവുമില്ല എന്നതാണ് വാസ്‌തവം. ചോറുണ്ടാല്‍ വണ്ണം കൂടില്ല. ചില ഡയറ്റ് പ്ലാനുകളില്‍ അമിതമായി അരി ആഹാരം ഉപയോഗിക്കുന്നില്ല എന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വ്യാജപ്രചരണം ഉണ്ടാകുന്നത്.
ബ്രൗണ്‍ റൈസ് അഥവാ തവിടു കളയാത്ത അരി ആരോഗ്യത്തിന് വളരെ മികച്ചതാണ്. തയാമിന്‍, നിയാസിന്‍, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ കെ, കാല്‍സ്യം, അയേണ്‍, ഫോസ്ഫറസ്. പൊട്ടാസ്യം, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍ തുടങ്ങി ധാരാളം ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പ്രമേഹനിയന്ത്രണത്തിനും കൊളസ്‌ട്രോളിനും ഈ അരി വളരെ നല്ലതാണ്. വയറ്റില്‍ അള്‍സര്‍, വയറിളക്കം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും ഇത്തരം അരി നല്ലതാണ്.