നെല്ലിക്ക ധാരാളം ഗുണങ്ങളുള്ള ഒന്നാണ്. ആരോഗ്യത്തിനുമാത്രമല്ല, ചര്‍മ്മത്തിനും മുടിക്കുമെല്ലാം ഒരു പോലെ ആരോഗ്യകരമായ ഒന്നാണ്. വൈറ്റമിന്‍ സി ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. നെല്ലിക്ക പല രീതിയിലും കഴിക്കാം. അച്ചാറാക്കാം, ജ്യൂസാക്കി കുടിയാക്കാം. തേനില്‍ ഇട്ട് കഴിക്കാം. വെറുതെ കഴിക്കാം. ചതച്ച് നെല്ലിക്കയുടെ കൂടെ മുളക് ചേര്‍ത്ത് കഴിക്കാം. രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും.

ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ് വെറുംവയറ്റില്‍ നെല്ലിക്ക ചവച്ചരച്ച് കഴിക്കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോളിനെ പുറന്തള്ളി രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതു തടയും. രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനു ഗുണം നല്‍കും.
തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറെ നല്ലതാണ് വെറുംവയറ്റില്‍ നെല്ലിക്ക ചവച്ചരച്ച് കഴിയ്ക്കുന്നത്. നെല്ലിക്കയിലെ ഹൈ പ്രോട്ടീന്‍ തോത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് കുറയ്ക്കും.
കാത്സ്യം, വൈറ്റമിന്‍ സി സമ്പുഷ്ടമായ ഇത് എല്ലുതേയ്മാനം പോലെയുള്ള പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തിന് മോചനം നല്‍കും. വേഗത്തില്‍ കാത്സ്യം ആഗീകരണം ചെയ്യുന്നതിന് നെല്ലിക്ക സഹായിക്കും
നല്ല ദാഹത്തിനും ശരീരത്തിനു നാരുകള്‍ ലഭ്യമാക്കുവാനും നല്ലൊരു വഴിയാണ്. നാരുകള്‍ നല്ല ശോധനയ്ക്ക് സഹായിക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നല്‍കാന്‍ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചര്‍മത്തിനു ചെറുപ്പം നല്‍കാനും ചുളിവുകള്‍ വീഴുന്നതും തടയും. ചര്‍മ്മത്തിനു നിറം നല്‍കാനും ചുളിവുകള്‍ വീഴുന്നതു തടയുന്നു.
മുടിയുടെ ആരോഗ്യത്തിനു നല്ലൊരു വഴിയാണ് നെല്ലിക്ക കഴിക്കുന്നത്. മുടി വളര്‍ച്ചയ്ക്കും അകാലനര തടയുന്നതിനും സഹായിക്കുന്നു.