അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കാനും തടയാനും അങ്ങനെ ഹൃദ്രോഹസാധ്യത കുറയ്ക്കാനും വേണ്ടി തയ്യാറാക്കിയ ഡയറ്റാണ് ഡാഷ് ഡയറ്റ്. പച്ചക്കറികള്‍, പഴങ്ങള്‍, മുഴുധാന്യങ്ങള്‍, കൊഴുപ്പുകുറഞ്ഞ മാംസം എന്നിവയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ഈ ഡയറ്റ് ക്രമീകരിച്ചിരിക്കുന്നത്.

സാധാരണ ഡാഷ് ഡയറ്റില്‍ ഒരു ദിവസം ഒരു സ്പൂണ്‍ ഉപ്പ് മാത്രമേ ഉപയോഗിക്കാവൂ. ഉപ്പ് കുറച്ചുള്ള രീതിയില്‍ ഇത് മുക്കാല്‍ ടീസ്പൂണ്‍ ഉപ്പ്/500 മില്ലി ഗ്രാം സോഡിയം എന്ന കണക്കിലാണ്. ഈ പ്ലാനില്‍ റെഡ് മീറ്റ്, ഉപ്പ്, അമിത മധുരം, കൊഴുപ്പ്, എന്നിവയ്‌ക്കെല്ലാം നിയന്ത്രണമുണ്ട്.
ഘടകങ്ങള്‍
ധാന്യങ്ങള്‍ - 6 സെര്‍വിങ്ങ്
പച്ചക്കറികള്‍ - 3-4 സെര്‍വിങ്ങ്
പഴങ്ങള്‍ - 4 സെര്‍വിങ്ങ്
കൊഴുപ്പ് കുറഞ്ഞ പാലും പാലുല്പന്നങ്ങളും - 2-3 സെര്‍വിങ്ങ്
മത്സ്യം - 3-6 സെര്‍വിങ്ങ്
നട്‌സ് - 3 സെര്‍വിങ്ങ് ആഴ്ചയില്‍
കൊഴുപ്പ് - 2 സെര്‍വിങ്ങ്
മധുരം ഇല്ല

ഗുണങ്ങള്‍
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു
മെറ്റബോളിക് സിന്‍ഡ്രം കുറയ്ക്കുന്നു
ഹൃദ്രോഹം, പ്രമേഹ സാധ്യത കുറയ്ക്കുന്നു