പാലക്കാട് : സംസ്ഥാനത്ത് എച്ച്1 എന്‍1 പടരുന്ന സാഹചര്യത്തില്‍ പനിക്കൊപ്പമുണ്ടാകുന്ന ശ്വാസതടസ്സം നിസ്സാരമായി കാണരുതെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. എച്ച്1 എന്‍1 ഉള്ള മരുന്നുകളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. 311 പേരാണ് രണ്ടാഴ്ചക്കുള്ളില്‍ പനി ബാധിച്ച് ഒ പിയില്‍ ചികിത്സ തേടിയത്. 94 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിതീകരിച്ചു. ഡെങ്കിപ്പനിയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.