നാലു റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 141 ന് 6 എന്ന നിലയിലാണ്. ആകെ ലീഡ് 145 റൺസ്. നാലു വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോളണ്ടാണ് ഇന്ത്യയുടെ മുൻനിരയെ പുറത്താക്കിയത്.ട്വന്റി20 ശൈലിയിൽ ബാറ്റ് വീശിയ ഋഷഭ് പന്താണ് 61(33) തകർന്ന ഇന്ത്യൻ നിരയ്ക്ക് അൽപമെങ്കിലും ആശ്വാസം പകർന്നത്. ആറ് ഫോറും നാലു സിക്സും സഹിതമാണ് പന്ത് 61 റൺസ് എടുത്തത്.രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ എട്ട് റൺസുമായി രവീന്ദ്ര ജഡേജയും 6 റൺസുമായി വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിൽ.