
തിരുവനന്തപുരം : ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും. 72 രാജ്യങ്ങള്‍ 164 ചിത്രങ്ങള്‍ 488 പ്രദര്‍ശനങ്ങള്‍ ഇത്തരത്തിലാണ് ചലച്ചിത്രമേള ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് ആറിന് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എവരിബഡി നോസ് എന്ന ചിത്രത്തോടെ ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിക്കും. അസ്ഗര്‍ ഫര്‍ഹാദിയാണ് ഈ ഇറാനിയന്‍ ചിത്രത്തിന്റെ സംവിധായകന്‍.

ഇന്ത്യന്‍ ചലച്ചിത്ര വിഭാഗത്തില്‍ ദി ഫ്‌ളൈറ്റ് പ്രദര്‍ശിപ്പിക്കും. മായാനദി, ബിലാത്തിക്കുഴല്‍, ഈട,കോട്ടയം, ആവേ മരിയ, പറവ, ഓത്ത് എന്നീച്ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 13 വരെ നഗരത്തിലെ പതിമൂന്ന് തിയറ്ററുകളിലാണ് പ്രദര്‍ശനം നടത്തുക.