കോട്ടയം : ആത്മയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന അഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം കുറിച്ചു. വൈകിട്ട് 6.30ന് പഴയപോലീസ് സ്റ്റേഷന് മൈതാനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രമുഖ ചലച്ചിത്ര സംവിധായകന് ശ്രീ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സോന, ബഹു. എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സിപിഎം ജില്ലാ കമ്മിറ്റി സെക്രട്ടറി വി.എന്‍ വാസവന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വേദിയില്‍ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. 6,7,8 ദിവസങ്ങളില്‍ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.