തിരുവനന്തപുരം : 23 മത് അന്താരാഷ്ട്ര ചലച്ചിത്ര മേള നാളെ അവസാനിക്കും. 11 വിഭാഗങ്ങളിലായി 480ല്‍ അധികം പ്രദര്‍ശനങ്ങളാണ് മേളയ്ക്കായി ഒരുക്കിയത്. ലോക സിനിമാ വിഭാഗത്തില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലെ 90 ല്‍ അധികം ചിത്രങ്ങളാണ് നിറഞ്ഞ സദസ്സിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനായത്. മലയാള സിനിമകള്‍ക്കും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. സമാപന ദിവസമായ നാളെ വിവിധ വിഭാഗങ്ങളായി 37 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.