അറുപത്തിയെട്ടാമത് ലോകസുന്ദരിയായി വനേസ പോന്‍സ് ഡി ലിയോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ലോകസുന്ദരി പട്ടത്തിനായി മത്സരരംഗത്തുണ്ടായിരുന്നത് 118 മത്സരാര്‍ത്ഥികളാണ്. തായ്ലെന്റിന്റെ നിക്കോളെയ്ന്‍ ലിംസ്നുകന് രണ്ടാം സ്ഥാനത്തെത്തി.
ഇന്ത്യയുടെ അനു ക്രീതി നേരത്തെ പുറത്തായി. കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരിയായ മാനുഷി ചില്ലര്‍ വനേസക്ക് ലോകസുന്ദരി കിരീടം അണിയിച്ചു.